ഏനാത്ത് : കർഷക തൊഴിലാളി പെൻഷൻ ഉപാധിരഹിതമായി നിർണയിക്കുകയും 3000 രൂപയായി ഉയർത്തുകയും വേണമെന്ന് ബി.കെ.എം.യു വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. അടൂർ മണ്ഡലം സെക്രട്ടറി ഷാജി തോമസ് ഉദ്ഘാടനം ചെയ്തു.വില്ലേജ് പ്രസിഡന്റ് മഞ്‌ജു.സി.അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.ജി രാധാകൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോർജ് ശാമുവൽ ,സരസ്വതി ഗോപി , സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം വിനോദ് തുണ്ടത്തിൽ,വിനോദ് വിജയൻ , ജോൺ മാത്യു,സന്തോഷ് മുടിയാവിള, റെജി മുടിയാവിള , റാഫി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ :സി മഞ്ജു, (പ്രസിഡന്റ്),രാധാകൃഷ്ണൻ (സെക്രട്ടറി).