മല്ലപ്പള്ളി :പുറമറ്റം പഞ്ചായത്തിൽ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. ഹരിത സംഘം മുൻ പ്രസിഡന്റ് പെരുമ്പുഴക്കാട്ട് ഉണ്ണികൃഷ്ണൻ നായരുടെ പറമ്പിലാണ് കഴിഞ്ഞ രാത്രിയിൽ കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. നാനൂറ് മൂട് മരച്ചീനിയാണ് നശിപ്പിച്ചത്. 25000 രൂപയിലധികം നഷ്ടമുണ്ടായി. രാത്രികാലങ്ങളിൽ പുറത്തിറങ്ങുന്ന കാട്ടുപന്നികൾ പുലർച്ചെ വരെ അലഞ്ഞു നടക്കുന്നതിനാൽ പത്ര വിതരണക്കാർ ഉൾപ്പെടെയുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകുന്നു.