തിരുവല്ല: പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെയും കേരള ക്ഷീര വികസന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ക്ഷീരസംഗമവും കന്നുകാലി പ്രദർശന മത്സരവും നടന്നു. പരുമല ക്ഷീര സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ ഉദ്ഘാടനം ചെയ്തു.
തുടർന്നു നടന്ന സെമിനാറിൽ അടൂർ ഡി.ഇ.ഡി.സി. ഡയറി എക്സ്റ്റെൻഷൻ ഓഫീസർ മഞ്ജു എസ്. വിഷയാവതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖയുടെ അദ്ധ്യക്ഷതയിൽ കൂടിയ സമാപന സമ്മേളനം മാത്യൂ ടി.തോമസ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനിൽ കുമാർ, പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫ്, മറിയാമ്മ ഏബ്രഹാം, അരുന്ധതി അശോക്, സോമൻ താമരച്ചാലിൽ, വിജി നൈനാൻ, അനീഷ്, ശാന്തമ്മ തോമസ് പി.വർഗീസ്, തോമസ് പി.ഏബ്രഹാം ,എം.ഡി. പ്രകാശ്, ഫിലിപ്പോസ് റ്റി.വി, ഉഷ കെ.ആർ, പുളിക്കീഴ് ഡയറി എക്സ്റ്റെൻഷൻ ഓഫീസർ ബിന്ദു എന്നിവർ സംസാരിച്ചു.