അടൂർ : ക്ഷേമ പെൻഷൻ വിതരണം ചെയ്ത സഹകരണ ജീവനക്കാർക്കുള്ള ഇൻസെൻറ്റീവ് ഒരു വർഷമായി നൽകാത്തതിൽ കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. പ്രസിഡന്റ് ആക്കിനാട്ട് രാജീവ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി.ജെ.റെജി ഉദ്ഘാടനം ചെയ്തു. റജി.പി സാം, മണിലാൽ.വൈ, അനിൽകുമാർ.ബി, അർച്ചന.എസ്, രാജൻ ഏബ്രഹാം, സുധീഷ് ടി.നായർ ,ബിജു തുമ്പമൺ , രാജു എം.പി, ജോയ്സ് ജോർജ് , ജോസ് പെരിങ്ങനാട് എന്നിവർ പ്രസംഗിച്ചു.