27-pdm-dyfi
അനുസ്മരണ സമ്മേളനം ഡി.വൈ.എഫ് .ഐ മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ.സജികുമാർ ഉദ്ഘാടനം ചെയ്യുന്നു

പന്തളം : കൂത്ത്പറമ്പ് രക്തസാക്ഷി ദിനം ഡി.വൈ.എഫ്.ഐ പന്തളം ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. അനുസ്മരണ സമ്മേളനം ഡി.വൈ.എഫ് .ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.സജികുമാർ ഉദ്ഘാടനം ചെയ്തു .പന്തളം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എച്ച് .ശ്രീഹരി അദ്ധ്യക്ഷനായിരുന്നു .ഡി.വൈ.എഫ് .ഐ ജില്ലാ ജോയിന്റ് സെക്രട്ടറി എൻ.സി.അഭീഷ് ,മുൻ ജില്ലാ വൈസ് പ്രസിഡന്റ് വി.കെ.മുരളി,പന്തളം ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എസ്.സന്ദീപ് കുമാർ,ബ്ലോക്ക് കമ്മിറ്റി ട്രഷറർ വിഷ്ണു കെ.രമേശ് എന്നിവർ സംസാരിച്ചു. അനുസ്മരണ സമ്മേളനത്തിനു മുന്നോടിയായി പന്തളത്ത് യുവജന റാലിയും നടന്നു.