കുളനട:തുമ്പമൺ താഴം ടാഗോർ ലൈബ്രറിയിൽ ചരിത്രോത്സവ സദസ് നടന്നു. ലൈബ്രറി കൗൺസിൽ കുളനട പഞ്ചായത്ത് സമിതി കൺവീനർ പി.ജി. ഭരതരാജൻ പിള്ള സദസ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എ.പൊടിയൻ അദ്ധ്യക്ഷത വഹിച്ചു.സാഹിത്യകാരനും നിരൂപകനുമായ സുരേഷ് പനങ്ങാട് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് മുൻ അംഗങ്ങളായ അഡ്വ.ബാബു സാമൂവൽ,വി.ടി.എസ്.നമ്പൂതിരി, വാസന്തി നമ്പൂതിരി, ലൈബ്രറി നിർവാഹകസമിതി അംഗങ്ങളായ സൂസമ്മ ജോൺ, പി.കെ.മാത്യു, എ.കെ.രാജപ്പനാചാരി, പി.കെ.ബാലകൃഷ്ണ പിള്ള തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.