പന്തളം: മറുനാടൻ പച്ചക്കറിയുടെ കടന്നു കയറ്റം തടയാൻ ഒരോ ഇനം പച്ചക്കറിയിലും സ്വയംപര്യാപ്തത നേടുവാൻ ലക്ഷ്യമിട്ടുള്ള ചീര ഗ്രാമം പദ്ധതി പന്തളം തെക്കേക്കര പഞ്ചായത്തിൽ തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് ഉദ്ഘാടനംചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.പി.വിദ്യാധര പണിക്കർ, വാർഡ് മെമ്പർ ശ്രീകല, കൃഷി ഓഫീസർ ലാലി സി., സീനിയർ അസിസ്റ്റന്റ് എൻ.ജിജി , ചീര ഗ്രാമം ഭാരവാഹികളായ മോഹൻകുമാർ, എൻ. ജി. പ്രസാദ് . തൊഴിലുറപ്പ് പദ്ധതി ഓവർസിയർ അഖിൽ മോഹൻ കർഷകർ തുടങ്ങിയവർ പങ്കെടുത്തു.