കോന്നി: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 29, 30 തീയതികളിൽ വാഹന പ്രചരണ ജാഥ നടത്തും. 29 ന് എനാദിമംഗലം കുന്നിട രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനക്ക് ശേഷം ഇളമണ്ണൂർ പഞ്ചായത്ത് പടിയിൽ കെ.പി.സി.സി സെക്രട്ടറി ബാബു ജോർജ്ജ് ഉദ്ഘാടനം ചെയ്യും കലഞ്ഞൂർ, പാടം, അതിരുങ്കൽ, കൂടൽ, വകയാർ -കോട്ടയം മുക്ക്, എന്നിവിടങ്ങളിൽ പര്യടനം നടത്തി കോന്നിയിൽ ആദ്യ ദിനം സമാപിക്കും. സമാപന സമ്മേളനം കെ.പി.സി.സി അംഗം മാത്യു കുളത്തിങ്കൽ ഉദ്ഘാടനം ചെയ്യും. 30ന് രാവിലെ 9ന് അതുമ്പുംകുളം ജംഗ്ഷനിൽ ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. ചെങ്ങറ, അട്ടച്ചാക്കൽ, പയ്യനാമൺ, പൂങ്കാവ്, വികോട്ടയം, വള്ളിക്കോട് എന്നിവിടങ്ങളിലെ സ്വീകരത്തിനു ശേഷം കൈപ്പട്ടൂരിൽ സമാപിക്കും. സമാപന സമ്മേളനം പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യും.