തിരുവല്ല: എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയൻ വനിതാസംഘത്തിന്റെ ആഭിമുഖ്യത്തിൽ അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെ ജനജാഗ്രതാ സദസ് സംഘടിപ്പിച്ചു. തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ വനിതാസംഘം പ്രസിഡന്റ് സുമാ സജികുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ ആമുഖ പ്രസംഗം നടത്തി. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്. രവീന്ദ്രൻ സന്ദേശം നൽകി. യൂണിയൻ വൈസ് പ്രസിഡന്റ് കെ. ജി. ബിജു, യൂണിയൻ കൗൺസിലർമാരായ ബിജു മേത്താനം, അനിൽ ചക്രപാണി, സരസൻ റ്റി. ജെ. യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയംഗം കെ.എൻ. രവീന്ദ്രൻ, വനിതാസംഘം സെക്രട്ടറി മണിയമ്മ സോമശേഖരൻ, ട്രഷറർ കവിത സുരേന്ദ്രൻ, സൈബർസേന ചെയർമാൻ അശ്വിൻ ബിജു, കൺവീനർ ശരത് ബാബു, വൈദികയോഗം പ്രസിഡന്റ് ഷിബു ശാന്തി, ശ്രീനാരായണ പെൻഷനേഴ്‌സ് കൗൺസിൽ പ്രസിഡന്റ് ലളിതാ സുഗതൻ, സെക്രട്ടറി അംബിക പ്രസന്നൻ എന്നിവർ പ്രസംഗിച്ചു.