ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനിലെ 1848 ാം നമ്പർ തുരുത്തിമേൽ ശാഖയുടെ ആഭിമുഖ്യത്തിലുള്ള ഒന്നാമത് തുരുത്തിമേൽ ശ്രീനാരായണ കൺവെൻഷനും പത്താമത് പ്രതിഷ്ഠാ വാർഷികവും കേരള ഫോക്‌ലോർ അക്കാഡമി ചെയർമാൻ ഒ.എസ്. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ചെയർമാൻ അനിൽ അമ്പാടി അദ്ധ്യക്ഷത വഹിച്ചു. കൺവീനർ അനിൽ പി. ശ്രീരംഗം മുഖ്യപ്രഭാഷണവും കൺവെൻഷൻ ഗ്രാന്റ് വിതരണവും നടത്തി. കോടുകുളഞ്ഞി വിശ്വധർമ്മ മഠാധിപതി ശിവബോധാനന്ദസ്വാമി അനുഗ്രഹപ്രഭാഷണം നടത്തി. ഡോ. സാബു സുഗതനെ യൂണിയൻ കൺവീനർ അനിൽ പി. ശ്രീരംഗം പൊന്നാട അണിയിച്ച് ആദരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ജി. വിവേക്, യൂണിയൻ അഡ്.കമ്മിറ്റിയംഗങ്ങളായ , എസ്.ദേവരാജൻ, ജയപ്രകാശ് തൊട്ടാവാടി, ശാഖാ വൈസ് പ്രസിഡന്റ് കെ.വി. പ്രസന്നൻ , കെ.പി.എം.എസ്. തുരുത്തിമേൽ ശാഖാ സെക്രട്ടറി ലാൽകുമാർ, അഖില കേരള വിശ്വകർമ്മ സഭ ശാഖാ സെക്രട്ടറി കൃഷ്ണൻ ആചാരി, എസ്.എൻ.ഡി.പി.വൈദീകയോഗം ചെങ്ങന്നൂർ യൂണിയൻ പ്രസിഡന്റ് സൈജു സോമൻ, വനിതാസംഘം ശാഖാ പ്രസിഡന്റ് ഉഷാ മോഹൻ, സെക്രട്ടറി സന്ധ്യാ ബിജു എന്നിവർ പ്രസംഗിച്ചു. ശാഖയിലെ ഉന്നത വിജയം കൈവരിച്ച കുട്ടികൾക്ക് കാഷ് അവാർഡും പുരസ്‌കാരവും നൽകി. തുടർന്ന് ഡോ.എം.എം.ബഷീർ പ്രഭാഷണം നടത്തി. കൺവെൻഷനും പ്രതിഷ്ഠാ വാർഷികവും നാളെ സമാപിക്കും