ചെങ്ങന്നൂർ: 1826-ാം നമ്പർ പെണ്ണുക്കര ശാഖയുടെ ആഭിമുഖ്യത്തിലുള്ള പെണ്ണുക്കര ശ്രീനാരായണ കൺവെൻഷൻ ഇന്ന് സമാപിക്കും. ഇന്നലെ ചെങ്ങന്നൂർ അസി.എക്സൈസ് ഇൻസ്പെക്ടർ വി. അരുൺ കുമാർ ലഹരി വിരുദ്ധ അവബോധന ക്ലാസെടുത്തു. ശ്രീനാരായണ ഗുരുദേവൻ വിശ്വമാനവികതയുടെ പ്രയോക്താവ് എന്ന വിഷയത്തിൽ ഇടമൺ ജി. മോഹൻ ദാസ് പ്രഭാഷണം നടത്തി. ഇന്ന് രാവിലെ 10ന് ഗുരുദേവ കൃതി പിണ്ഡനന്ദി എന്ന വിഷയത്തിൽ ആശാ പ്രദീപ് കോട്ടയവും ഗുരുവിന്റെ ഈശ്വരീയത ഇന്ന വിഷയത്തിൽ സജീഷ് കോട്ടയവും പ്രഭാഷണം നടത്തും. ഗുരുക്ഷേത്രത്തിൽ ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, വിശ്വശാന്തി ഹവനം എന്നിവ നടക്കും. വൈകിട്ട് 7ന് സംഗീതാർച്ചനയും നൃത്തസന്ധ്യയും നടക്കും.