ചെങ്ങന്നൂർ: ശബരിമല തീർത്ഥാടകരോടുള്ള അവഗണന അവസാനിപ്പിക്കണമെന്നു ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി ചെങ്ങന്നൂർ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ നഗരസഭയ്ക്ക് മുൻപിൽ ധർണ നടത്തി. ചെങ്ങന്നൂരിലെ എല്ലാ ഭക്ഷണശാലകളിലും, മറ്റു വ്യാപാരസ്ഥാപനങ്ങളിലും അയ്യപ്പഭക്തരോട് അമിതവില ഈടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ധർണ സംസ്ഥാന സെക്രട്ടറി വിനോദ് മാവേലിക്കര ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് പ്രൊഫ.ശങ്കരനാരായണ പിള്ള അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.പ്രഭാകരൻ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ വർക്കിംഗ് പ്രസിഡന്റ് എം.പ്രഗത്ഭൻ, സെക്രട്ടറി പ്രശാന്ത് മേക്കാട്ടിൽ, ബാലകൃഷ്ണൻ, ദിലീപ് ഉത്രം,വിനീത് മോഹൻ, എം.ജി.എം. നമ്പൂതിരി, രതീഷ് മംഗലം എന്നിവർ പ്രസംഗിച്ചു.