cricket
ഇന്റർ സ്കൂൾ ക്രിക്കറ്റ് ടൂർണ്ണമെന്റിൽ ജേതാക്കളായ തിരുവല്ല ദേവസ്വം ബോർഡ് സ്കൂൾ ടീമിന് മാർത്തോമാ കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് ജോർജ് ട്രോഫി സമ്മാനിക്കുന്നു

തിരുവല്ല: ലീസ് ക്രിക്കറ്റ് ക്ലബ് സംഘടിപ്പിച്ച ഇന്റർ സ്കൂൾ ക്രിക്കറ്റ് ടൂർണ്ണമെന്റ് ഫൈനലിൽ വെണ്ണിക്കുളം എസ്ബി. ഹയർസെക്കൻഡറി സ്കൂളിനെ 142 റൺസിന് പരാജയപ്പെടുത്തി തിരുവല്ല ദേവസ്വം ബോർഡ് ഹയർസെക്കൻഡറി സ്കൂൾ ജേതാക്കളായി. ദേവസ്വം ബോർഡ് സ്കൂളിലെ സോനു മാൻ ഒഫ് ദി മാച്ചും മാൻ ഒഫ് ദ സീരീസുമായി. എസ്ബി.സ്കൂളിലെ ഡാനി ബെസ്റ്റ് ഓൾ റൗണ്ടറായും തിരഞ്ഞെടുക്കപ്പെട്ടു. മാർത്തോമാ കോളേജ് പ്രിൻസിപ്പൽ ഡോ.വർഗീസ് ജോർജ് വിജയികൾക്കുള്ള എവർറോളിംഗ് ട്രോഫിയും കാഷ് അവാർഡും വിതരണം ചെയ്തു. റണ്ണറപ്പിനുള്ള എവറോളിംഗ് ട്രോഫിയും കാഷ് അവാർഡും ഫാ.ജെറിൻ കുര്യൻ സമ്മാനിച്ചു.ലീസ് ക്രിക്കറ്റ് ക്ലബ് പ്രസിഡൻറ് ഡോ.എസ്.വിപിൻ അദ്ധ്യക്ഷനായി. ഇരവിപേരൂർ സെന്റ് തോമസ് സ്കൂൾ കായികാദ്ധ്യാപകൻ അനീഷ് തോമസ്, ക്ലബ് മുൻ ക്യാപ്റ്റൻ ഫാ.ജെറി കുര്യൻ, ഹോക്കി അന്താരാഷ്ട്ര പാനൽ റഫറി രാധാമണി സുകുമാരൻ, ലീസ് ക്രിക്കറ്റ് ക്ലബ് ട്രഷറർ അനീഷ് എസ്.സെക്രട്ടറി ജോബി എബ്രഹാം എന്നിവർ പ്രസംഗിച്ചു.