അടൂർ : പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാലായുടെ ആഭിമുഖ്യത്തിൽ ഭരണഘടന ദിനം ആചരിച്ചു. അഡ്വ.ആർ ഗോപാലകൃഷ്ണ പിള്ള ഉദ്ഘാനം ചെയ്ത് ഭരണ ഘടനയിലെ അവകാശങ്ങളും കടമകളും എന്ന വിഷയത്തിൽ ക്ലാസെടുത്തു. ഗ്രന്ഥശാല വൈസ് പ്രസിഡന്റ് മുരളി കുടശനാട് അദ്ധ്യക്ഷത വഹിച്ചു. പി.സി ആന്റണി, നിഷാദ് പി.ആർ ,എസ് അൻവർഷാ ,എസ് താജുദ്ദിൻ , മുഹമ്മദ് ഖൈസ്, അജി ചരുവിള, ബിജു ജനാർദ്ദനൻ , എന്നിവർ പ്രസംഗിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് എസ്.മീരാ സാഹിബിന്റെ നേത്യത്വത്തിൽ ഭരണഘടന സംരക്ഷണ പ്രതിജ്ഞ എടുത്തു.