27-adv-t-asafali
എ.ഐ.സി.സി ആഹ്വാനം അനുസരിച്ച് ജില്ലാകോൺഗ്രസ് കമ്മിറ്റിയുടെനേതൃത്വത്തിൽ സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ ദിനാചരണവും സെമിനാറും മുൻ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ അഡ്വ. ടി. അസഫലി ഉദ്ഘാടനം ചെയ്യുന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു, ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, അഡ്വ. വി.സി സാബു, എ. ഷംസുദ്ദീൻ തുടങ്ങിവർ സമീപം.

പത്തനം​തിട്ട: എ.ഐ.സി.സി ആഹ്വാനം അനുസരിച്ച് ജില്ലാകോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ ദിനാചരണവും സെമിനാറും മുൻ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ അഡ്വ. ടി. അസഫലി ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു, യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, ഡി.സി.സി ഭാരവാഹികളായ സാമുവൽ കിഴക്കുപുറം, ഷാം കുരുവിള, എ.സുരേഷ് കുമാർ, വെട്ടൂർജ്യോതിപ്രസാദ്, അനിൽതോമസ് എന്നിവർ പ്രസംഗിച്ചു. ഇൻഡ്യൻ ഭരണഘടനനേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തെക്കുറിച്ച് ഇൻഡ്യൻ ലോയേഴ്‌സ്‌ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.വി.സി സാബു പ്രബന്ധം അവതരിപ്പിച്ചു.