അടൂർ : എസ്. എൻ. ഡി. പി. യോഗം അടൂർ യൂണിയൻ വനിതാസംഘത്തിന്റ നേതൃത്വത്തിൽ അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ ജനജാഗ്രതാ സദസ് ഇന്ന് രാവിലെ 11ന് യൂണിയൻ പ്രാർത്ഥനാഹാളിൽ നടക്കും. യൂണിയൻ ചെയർമാൻ. അഡ്വ.എം. മനോജ്‌ കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗം എസ് എൻ. ഡി. പി. യോഗം കൗൺസിലർ എബിൻ അമ്പാടി ഉദ്ഘാടനം ചെയ്യും. യൂണിയൻ കൺവീനർ അഡ്വ. മണ്ണടി മോഹനൻ മുഖ്യപ്രഭാഷണം നടത്തും. വനിതാസംഘം യൂണിയൻ കൺവീനർ സുജാ മുരളി സ്വാഗതവും വനിതാസംഘം ചെയർപേഴ്സൺ സ്മിത പ്രകാശ് നന്ദിയും പറയും. ഡോ. എം. എം. ബഷീർ ക്ലാസ് നയിക്കും.