അടൂർ:സെന്റ്‌ സിറിൾസ് കോളേജിലെ പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഭരണഘടനാ ദിനം ആഘോഷിച്ചു പ്രിൻസിപ്പൽ പ്രൊഫ.മിനി മാത്യുവിന്റെ അദ്ധ്യക്ഷതയിൽ അക്കാദമിക് ചെയർമാനും എഎസ്.എസ്.എൻ.എെ.ടിസ്കൂൾ ഓഫ് മാനേജ്‌മെന്റ് ഡയറക്ടറുമായ ഡോ.കേശവ് മോഹൻ ഉദ്ഘാടനം ചെയ്തു. കോളേജിൽ ഡെമോക്രസി ആൻഡ് സോഷ്യൽ ജസ്റ്റിസ് ഫോറത്തിന്റെ പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത്‌ അംഗം മറിയാമ്മ തരകൻ തുടക്കം കുറിച്ച് ഭരണഘടനാ പ്രതിജ്ഞ എടുത്തു.ഡോ.സിജി റയ്ച്ചൽ ജോർജ്, ഡോ.ഒ,.സി പ്രമോദ്, ഷിബു ചിറക്കരോട്ട്, സുമനാ എം.സുനിൽ,ആമിന എന്നിവർ പ്രസംഗിച്ചു.