തിരുവല്ല: മലങ്കര മാർത്തോമ്മാ സഭയിലെ വൈദികരുടെ വാർഷിക സമ്മേളനം 29 മുതൽ ഡിസംബർ ഒന്ന് വരെ ചരൽക്കുന്നിൽ നടക്കും. 29ന് രാവിലെ 10ന് സഭാദ്ധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്താ സമ്മേളനം ഉദ്ഘാടനം ചെയ്യും. കോൺഫ്രൺസ് പ്രസിഡന്റ് ഡോ.ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പാ അദ്ധ്യക്ഷനാകും.സഫ്രഗൻ മെത്രാപ്പൊലീത്താമാരായ ഡോ.യുയാക്കിം മാർ കൂറിലോസ്, ഡോ.ജോസഫ് മാർ ബർന്നബാസ്, എപ്പിസ്കോപ്പാമാർ എന്നിവർ വിവിധ യോഗങ്ങളിൽ അദ്ധ്യക്ഷത വഹിക്കും. ശ്വാസംമുട്ടുന്ന ലോകം, അജപാലന ശുശ്രൂഷയിലെ വെല്ലുവിളികൾ എന്ന മുഖ്യചിന്താവിഷയം അടിസ്ഥാനമാക്കി ഡോ.യേശുദാസ് അത്യാൽ, റവ.ഡോ.കെ.സി. വർഗീസ്, റവ.ജേക്കബ് പി.തോമസ്, റവ.അലക്സ് എ.മൈലച്ചൽ, റവ.ജേക്കബ്. കെ.ശാമുവേൽ, റവ.ഡോ.ജോസഫ് ഡാനിയേൽ, റവ.സാം ടി.കോശി, സി.എ.സാബുജോൺ, ഡോ.സോണിയാ ജോർജ്ജ്, ബ്ളസൻ എം.വർഗീസ് എന്നിവർ വിവിധ ക്ളാസുകൾ നയിക്കും. ഡിസംബർ 1ന് രാവിലെ 7.30ന് ഡോ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലീത്തയുടെ കാർമ്മികത്വത്തിൽ കുർബാന. ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തായുടെ സന്ദേശത്തോടെ സമ്മേളനം സമാപിക്കും.മാർത്താമ്മാസഭയിലെ 1100 വൈദികർ സമ്മേളനത്തിൽ പങ്കെടുക്കും. സഭാ സെക്രട്ടറി സി.വി.സൈമൺ, കൺവീനർ റവ.ജോൺസൻ സി.ജേക്കബ്, ട്രഷറർ റവ.ഡോ.സജു മാത്യു എന്നിവരുടെ നേത്യത്വത്തിലുളള 17അംഗ കമ്മിറ്റി സമ്മേളനക്രമീകരണത്തിന് നേതൃത്വം വഹിക്കും.