ശബരിമല: മരക്കൂട്ടത്ത് ക്യൂ കോംപ്ലക്സിന് സമീപം തീർത്ഥാടകൻ ഹൃദയാഘാതം മൂലം മരിച്ചു. കർണാടക ഉഡുപ്പി ശിരൂർ കുന്തപ്പൂർ താലൂക്കിൽ ജനനി നാഗിന ഗാഡിലാ സൻന്ദീപ് മേസ്താ ( 38 ) ആണ് മരിച്ചത്. മല കയറുന്നതിനിടെ ഇന്നലെ ഉച്ചയോടെയാണ്സംഭവം. ശാരീരിക ആസ്വാസ്ഥ്യം ഉണ്ടായ ഇയാളെ ഉടൻ തന്നെ സമീപത്തെ എമർജൻസി മെഡിക്കൽ സെന്ററിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്കിയ ശേഷം അംബുലൻസിൽ പമ്പ ഗവ.ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല