പത്തനംതിട്ട.. ചട്ടം ലംഘിച്ച് എൽ.ഡി ക്ളാർക്ക് നിയമന ഉത്തരവ് നൽകിയ സംഭവത്തിൽ സബ് കളക്ടർ ശ്വേത നാഗർ കോട്ടിക്ക് കളക്ടറേറ്റിലെ ശിരസ്തദാറും നിയമനം ലഭിച്ചവരും എ.ഡി. എമ്മും കളക്ടറേറ്റ് സീക്രട്ട് സെക്ഷൻ ജീവനക്കാരും ഇന്നലെ വിശദീകരണം നൽകി.
ആരോപണ വിധേയരായ ജോയിന്റ് കൗൺസിൽ ജീവനക്കാരെ കളക്ടറേറ്റിൽ നിന്ന് സ്ഥലം മാറ്റി അന്വേഷണം നടത്തണമെന്ന് എൻ.ജി.ഒ സംഘ് ജീവനക്കാർ ജില്ലാ കളക്ടറെ കണ്ട് ആവശ്യപ്പെട്ടു. ചട്ടംലംഘിച്ച് നിയമന ഉത്തരവ് വാട്ട് സാപ്പിൽ കൈമാറിയ ജീവനക്കാർ അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ജില്ലാ പ്രസിഡന്റ് എസ്.ഗിരീഷ് ആരോപിച്ചു.