പത്തനംതിട്ട : കേന്ദ്ര ദേശീയ നൈപുണ്യ വികസന മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിച്ചു വരുന്ന പ്രധാന കൗശൽ കേന്ദ്രത്തിൽ അഭ്യസ്തവിദ്യരായ തൊഴിൽരഹിതർക്ക് വേണ്ടി നൈപുണ്യ പരിശീലനവും തൊഴിലും നൽകും. ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് പഠനവും ഉണ്ടാകും. താല്പര്യമുള്ളവർ ആധാർകാർഡ്, ഫോട്ടോ, സർട്ടിഫിക്കറ്റ് എന്നിവയുമായി നേരിട്ടെത്തി പി.എം.കെ.കെ പത്തനംതിട്ട സെന്ററിൽ രജിസ്റ്റർ ചെയ്യുക. 30താണ് അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 7356277111, 7356264333, 7356266333.