
അടൂർ : പട്ടിക വിഭാഗങ്ങളെ സ്വാശ്രയ ജനതയായി ഉയർത്തിക്കൊണ്ടു വരുന്നതിന്റെ ഭാഗമായി രൂപീകരിച്ച പഞ്ചമി സ്വയം സഹായസംഘത്തിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ സംയോജിത സംരംഭങ്ങൾ ആരംഭിക്കുന്നതിനായി പദ്ധതികൾ ആവിഷ്കരിക്കുമെന്ന് പഞ്ചമി സ്വയം സഹായ സംഘം സംസ്ഥാന കോ ഓർഡിനേറ്റർ ഡോ.ആർ.വിജയകുമാർ പറഞ്ഞു. പഞ്ചമി സ്വയം സഹായ സംഘത്തിന്റെ ജില്ലാതല ഏകദിന ശില്പ ശാല ഉദ്ഘടനം ചെയ്യുയായിരുന്നു അദ്ദേഹം. കെ.പി.എം.എസ്
സംസ്ഥാന അസി.സെക്രട്ടറി അനിൽ ബെഞ്ചമിൻപാറ, പഞ്ചമി സംസ്ഥാന അസി. കോ.ഓർഡിനേറ്റർ സുജാ സതീഷ്, ഗീത ഉത്തമൻ, ഓ.സി. ജനാർദ്ദനൻ, പി.ബി.സുരേഷ് തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.