sabarimala

ശബരിമല : ശബരിമല തീർത്ഥാടകർക്ക് വിശ്രമം ഒരുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് 52 ഇടത്താവളങ്ങൾ സജ്ജമാക്കി. 24 മണിക്കൂറും ഈ ഇടത്താവളങ്ങൾ പ്രവർത്തിക്കും. പൊലീസിന്റെ നൈ​റ്റ് പട്രോളിംഗും ഏർപ്പെടുത്തിയിട്ടുണ്ട്. വിരിവയ്ക്കാനുള്ള ഷെൽട്ടർ സൗകര്യം, കുടിവെള്ളം, ആഹാരം, ടോയ്ല​റ്റ് എന്നിവ എല്ലാ ഇടത്താവളങ്ങളിലും സജ്ജമാക്കി. പുഴയില്ലാത്ത ഇടങ്ങളിൽ കുളിക്കുന്നതിനായി ഷവർ സംവിധാനവും ഏർപ്പെടുത്തി. ഇതിന് പുറമെ കൊച്ചിൻ, മലബാർ ദേവസ്വങ്ങൾക്ക് കീഴിൽ വരുന്ന 12 ക്ഷേത്രങ്ങളിലും സർവ്വ സജ്ജീകരണങ്ങളുമായി ഇടത്താവളങ്ങങ്ങൾ ഒരുക്കിയിട്ടുണ്ട്.