1
ശ്രീകോവിൽ പുനർ നിർമ്മാണത്തിന് കൊത്തുപണികൾ പൂർത്തിയായ കൃഷ്ണശിലകൾ

അടൂർ: പെരിങ്ങനാട് തൃച്ചേന്ദമംഗലം ശ്രീ മഹാദേവ ക്ഷേത്രത്തിലെ ശ്രീകോവിൽ പുനർ നിർമ്മാണം കൃഷ്ണശിലകളുടെ കൊത്തുപണികൾ പൂർത്തിയായി. നൂറ്റാണ്ടുകൾ പഴക്കമുള്ള ശ്രീ കോവിൽ ജീർണാവസ്ഥയെ തുടർന്ന് പുനരുദ്ധീകരിക്കുവാൻ തീരുമാനിച്ചത്. പൗരാണികതയും തനിമയും നിലനിറുത്തി കൃഷ്ണശിലയും തേക്ക് തടിയും മാത്രം ഉപയോഗിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. മേൽക്കൂര പൂർണമായും ഇളക്കി പുതിയ തേക്കിൻ തടിയിൽ 36 കഴുക്കോലുകൾ കൊത്തുപണികളോട് കൂടി നിർമ്മിക്കുവാനും നൂറ്റാണ്ടുകൾ പഴക്കമുള്ള ദാരുശില്പം ഉൾപ്പെടെ ഔഷധ ലേപനം ചെയ്ത് തനതു ശൈലിയിൽ നിലനിറുത്തുവാനും മേൽക്കൂര ചെമ്പോല പാകുന്നതിനും, പഞ്ചവർഗത്തറ, പാദുകം വേദിക ഉൾപ്പെടെ കൃഷ്ണ ശാലയിൽ നിർമ്മിക്കുകയുമാണ്. പ്രശസ്ത വാസ്തുശില്പി സദാശിവൻ കെ.കെ സദാശിവൻ ആചാരിയുടെ മേൽനോട്ടത്തിലാണ് പണികൾ നടക്കുന്നത്.