sabarimala
സ്വാമി സത് സ്വരൂപാനന്ദ. റാന്നി അയ്യപ്പ ഭാഗവത മഹാസത്രത്തിനു മുന്നാടിയായി നടക്കുന്ന നാരായണീയ പാരായണ യജ്ഞത്തിൽ സന്ദേശം നൽകുന്നു

റാന്നി: സൻമാർഗികാചാരങ്ങളിൽ നിന്ന് വ്യതിചലിക്കുന്നതാണ് അസാൻമിക പ്രവർത്തനങ്ങളിൽ വ്യാപരിക്കാൻ മനുഷ്യനെ പ്രേരിപ്പിക്കുന്നതെന്ന് സ്വാമി സത് സ്വരൂപാനന്ദ. റാന്നി അയ്യപ്പ ഭാഗവത മഹാസത്രത്തിനു മുന്നാടിയായി നടക്കുന്ന നാരായണീയ പാരായണ യജ്ഞത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. സൽമാർഗികത വിട്ടു ജീവിച്ചൽ സമൂഹം നശിക്കും. അമ്മമാരാണ് ഇത് ശ്രദ്ധിക്കേണ്ടത്. വീടുകളിൽ കുട്ടി കൾക്കുണ്ടാക്കുന്ന മാറ്റം അമ്മമാർ ശ്രദ്ധിക്കണം. ക്ഷമയോടെയും ജാഗ്രതയോടെയും ആസുരിക സ്വഭാവത്തെ മാറ്റി എല്ലാവരും ദേവൻമാരാകണം നാരായണീയ അന്നദാന യജ്ഞങ്ങളിൽ സംഘാടക സമിതി ജനറൽ കൺവീനർ എസ് അജിത് കുമാർ നെടുംപ്രയാർ, പ്രസിഡന്റ് പ്രസാദ് കുഴികാല, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഗോപൻ ചെന്നിത്തല, ജനറൽ സെക്രട്ടറി ബിജു കുമാർ കുട്ടപ്പൻ, ആചാര്യ വിജയലക്ഷ്മി, മുൻ വാർഡ് മെമ്പർ അനോജ് കുമാർ, സുമതി ദാമോദരൻ, സാബു പി, ഷിബുലാൽ കുളത്തൂർ മൂഴി, രാധാകൃഷ്ണൻ പെരുമ്പട്ടി, മോഹന ചന്ദ്രൻ കാട്ടൂർ, തുടങ്ങിയവർ പങ്കെടുത്തു.