
തോട്ടുവാ : ശ്രീ കണ്ണമ്പള്ളി ദേവീക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം ഇന്ന് മുതൽ ഡിസംബർ 4 വരെ നടക്കും. എല്ലാദിവസവും രാവിലെ 6.30ന് വിഷ്ണു സഹസ്രനാമം, 12ന് പ്രഭാഷണം, 1ന് സമൂഹസദ്യ, വൈകിട്ട് 6.30ന് സമൂഹ പ്രാർത്ഥന, 7ന് പ്രഭാഷണം. ഡിസംബർ 2ന് രാവിലെ 10.30ന് രുഗ്മിണി സ്വയംവരം, 5ന് സർവൈശ്വര്യപൂജ, 3ന് കുചേലഗതി, 4ന് 3.30ന് അഭവൃതസ്നാന ഘോഷയാത്ര. രാമകൃഷ്ണ യദീന്ദ്രൻ ആറ്റുവാശ്ശേരിയാണ് യജ്ഞാചാര്യൻ.