കടമ്പനാട് : ഗ്രാമപഞ്ചായത്തിൽ കൃഷിഭവന്റെ നേതൃത്വത്തിൽ ആത്മ പദ്ധതിയുടെ ഭാഗമായി മാതൃക പ്രദർശനത്തോട്ടത്തിന്റെ ഉദ്ഘാടനം ഡയറക്ടർ റോഷൻ ജോർജ് നിർവഹിച്ചു. ശീതകാല പച്ചക്കറികളായ വെളുത്തുള്ളി, സവാള, റാഡിഷ്, ക്യാരറ്റ് എന്നിവയുടെ കൃഷിരീതികൾ കടമ്പനാട് പഞ്ചായത്തിലേയും പറക്കോട് ബ്ലോക്കിലെ മറ്റ് പഞ്ചായത്തിലെയും കർഷകർക്ക് കൃഷി രീതികൾ കണ്ടു മനസിലാക്കുന്നതിന് ഈ മാതൃക പ്രദർശനതോട്ടം സഹായകമാകും.