 
മല്ലപ്പള്ളി: മല്ലപ്പള്ളി ആശ്രയ വയോജന മന്ദിരത്തിന്റെയും സ്നേഹ ജ്യോതി ബാലികാ ഭവന്റെയും വാർഷിക സമ്മേളനം ഡോ.തോമസ് മാർ തീത്തോസ് ഉദ്ഘാടനം ചെയ്തു. ജോർജ്ജ് സഖറിയാ പി.അദ്ധ്യക്ഷത വഹിച്ചു. മാത്യു ജോൺ, ഭദ്രാസന സെക്രട്ടറി.ഡോ.പി.വൈ.മാത്യു, പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കുറിയാക്കോസ്, ഫിലിപ്പ് പി. ജോർജ്ജ്, ബിജു ജോൺ,ഷിബിൻ വറുഗീസ്, സൂപ്രണ്ട് ജോജി തോമസ്, ഭദ്രാസന ട്രഷറാർ സജി ടി.ചെറിയാൻ, ഡീക്കൻ ക്രിസ്റ്റി തോമസ് ലൂക്ക്, ഡോ. ജേക്കബ് ജോർജ്ജ്, ജോസി കുര്യൻ എന്നിവർ പ്രസംഗിച്ചു.