അടൂർ: ഒാൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി അടൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ 29ന് കെ.എസ്.ആർ.ടി.സി കോർണറിൽ ജനകീയ സെമിനാർ നടക്കും.'ആചാരങ്ങളിലെ അശാസ്ത്രീയതയും നവോത്ഥാന കേരളവും'എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ പ്രൊഫ.വി.കാർത്തികേയൻ നായർ ഉദ്ഘാടനം ചെയ്യും.സംഘാടകസമിതി ചെയർമാൻ അഡ്വ. എസ്.മനോജ് അദ്ധ്യക്ഷതവഹിക്കും.സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു മുഖ്യപ്രഭാഷണം നടത്തും.സംഘാടകസമിതി കൺവീനർഅഡ്വ. എം.പ്രിജി സ്വാഗതം പറയും.ടി.കെ.ജി.നായർ, പി.ബി.ഹർഷകുമാർ, ടി.ഡി.ബൈജു,അഡ്വ.എസ്.മനോജ്, അഡ്വ. കെ.ബി.രാജശേഖരകുറുപ്പ്, അഡ്വ. ആർ.വിജയകുമാർ,അഡ്വ.ഡി.ദയൻ, അഡ്വ.സി.പ്രകാശ്, അഡ്വ.ബിനോ ജോർജ്ജ്,അഡ്വ. സ്മിത ജോൺ, അഡ്വ.രേഷ്മ കുമാരി എന്നിവർ പങ്കെടുത്തു.