sumesh

പത്തനംതിട്ട : കേന്ദ്രസർക്കാരിന്റെ കർഷക ദ്രോഹ നയങ്ങൾക്കെതിരെ പത്തനംതിട്ട പോസ്റ്റോഫീസിനു മുന്നിൽ സംയുക്ത കർഷക സമിതി നടത്തിയ പ്രതിഷേധ കൂട്ടായ്മ ജനതാദൾ എസ് ജില്ലാ പ്രസിഡന്റ് അലക്സ് കണ്ണമല ഉദ്ഘാടനം ചെയ്തു. ആർ.തുളസീധരൻ പിള്ള അദ്ധ്യക്ഷതവഹിച്ചു. നേതാക്കളായ ഓമല്ലൂർ ശങ്കരൻ, ചെറിയാൻ പോളച്ചിറക്കൽ, ഏബ്രഹാം, കെ.ഐ.ജോസഫ്, അലക്സ് മണപ്പുറം, സുമേഷ് ഐശ്വര്യ, ആർ.രാജേന്ദ്രൻ പിളള, ജി.വിജയൻ എന്നിവർ സംസാരിച്ചു.