
റാന്നി : അഖില ഭാരതീയ അയ്യപ്പ മഹാസത്രത്തിന്റെ പന്തലുകളുടെ കാൽനാട്ട് കർമ്മം ഇന്ന് രാവിലെ 10.30ന് നടക്കും. വൈക്കം മണികണ്ഠനാൽത്തറയ്ക്ക് സമീപമുള്ള തിരുവാഭരണ പാതയിലെ പടിയറക്കാലായിൽ ലേഖ പ്രകാശിന്റെ സ്ഥലത്താണ് സത്ര വേദി ഉയരുന്നത്. ഇതിനായി നേരത്തെ വാസ്തുപൂജയും മറ്റു ചടങ്ങുകളും നടത്തിയിരുന്നു. ഒരേസമയം 5000ത്തോളം പേർക്ക് പങ്കെടുക്കാവുന്ന തരത്തിലാണ് സത്രവേദി തയ്യാറാക്കുന്നത്. ശബരിമല ശ്രീകോവിലിന്റെ മാതൃകയിൽ 18 പടികൾ ഉൾപ്പടെ താൽക്കാലിക ശ്രീകോവിലും നിർമ്മിക്കും. സത്രം രക്ഷാധികാരികളായ പന്തളം കൊട്ടാര നിർവ്വാഹക സമിതി പ്രസിഡന്റ് മൂലം തിരുനാൾ പി.ജി.ശശികുമാര വർമ്മ, സെക്രട്ടറി പി.എൻ. നാരായണവർമ്മ, അഡ്വ.പ്രമോദ് നാരായണൻ എം.എൽ.എ, സ്വാമി പവനപുത്രദാസ്, റാന്നി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.പ്രകാശ്, റാന്നി ഡിവൈ.എസ്.പി സന്തോഷ്, സംഘാടക സമിതി ജനറൽ കൺവീനർ എസ്. അജിത് കുമാർ നെടുംപ്രയാർ, പ്രസിഡന്റ് പ്രസാദ് കുഴികാല, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഗോപൻ ചെന്നിത്തല, ജനറൽ സെക്രട്ടറി ബിജു കുമാർ കുട്ടപ്പൻ, ആചാര്യ വിജയലക്ഷ്മി, സുമതി ദാമോദരൻ, സാബു.പി, ഷിബുലാൽ കുളത്തൂർമുഴി, രാധാകൃഷ്ണൻ പെരുമ്പെട്ടി, മോഹന ചന്ദ്രൻ കാട്ടൂർ, പ്രസാദ് മൂക്കന്നൂർ തുടങ്ങിയവർ പങ്കെടുക്കും.