
വല്ലന : എസ്.എൻ.ഡി.പിയോഗം 74 -ാം നമ്പർ വല്ലന ശാഖ ഗുരുക്ഷേത്രത്തിലും വല്ലന മഹാദേവക്ഷേത്രത്തിലും മണ്ഡല ചിറപ്പിന്റെ ഭാഗമായി ഇന്ന് പന്ത്രണ്ട് വിളക്ക് മഹോത്സവം നടക്കും. ഗുരുദേവക്ഷേത്രത്തിൽ രാവിലെ 5.45ന് നടതുറപ്പ്, 6ന് ഗണപതി ഹോമം, 8.30ന് ഭാഗവത പാരായണം. 12.30ന് സമൂഹസദ്യ. വൈകിട്ട് 6.30ന് ദീപാരാധന, ദീപകാഴ്ച. 7.30ന് ഗുരുദേവ കൃതികളുടെ ആലാപനം, ഭജന എന്നിവ നടക്കും. വല്ലന മഹാദേവ ക്ഷേത്രത്തിന്റെ ഉപക്ഷേത്രമായ ശാസ്താ നടയിൽ പതിവ് പൂജകൾക്ക് പുറമേ രാവിലെ ഗണപതിഹോമം, നെയ്യഭിഷേകം, കളഭചാർത്ത് എന്നിവ നടക്കും.