പ്രമാടം : പഞ്ചായത്തിന്റെയും ആയുർവേദ ഡിസ്‌പെൻസറിയുടെയും നേതൃത്വത്തിൽ നടത്തുന്ന യോഗ പരിശീലനത്തിന് വനിതാ യോഗ പരിശീലകർക്ക് അപേക്ഷിക്കാം. യോഗ്യതയുള്ള പരിശീലകർ രേഖകളുടെ അസലും പകർപ്പും സഹിതം ഈ മാസം 28ന് രാവിലെ 11ന് പ്രമാടം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം. പ്രമാടം പഞ്ചായത്തിലുള്ളവർക്ക് മുൻഗണന. ഫോൺ: 0468 2 242 215.