കോഴഞ്ചേരി : പ്രളയത്തിൽ തകർന്ന വെട്ടത്തേത്തുപടി - നല്ലേത്ത് പടി (ചെമ്പകശേരി പൂച്ചേരി മുക്ക് ) റോഡിന്റെ നിർമാണം ഇന്ന് ആരംഭിക്കും. റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് പുനർനിർമിക്കുന്നത്.
ദീർഘ നാളായുള്ള തടസങ്ങൾ നീക്കിയാണ് നിർമാണം ആരംഭിക്കുന്നത്.
77.90 ലക്ഷം രൂപയായിരുന്നു ആദ്യത്തെ എസ്റ്റിമേറ്റ് തുക. രണ്ടു വട്ടം ടെൻഡർ ചെയ്തു. ഒരു പ്രാവശ്യം ക്വട്ടേഷനും എടുത്തു. എന്നാൽ, ഈ പ്രവൃത്തി ആരും എടുത്തില്ല. പിന്നീട് എസ്റ്റിമേറ്റ് മാറ്റി 2018 ൽ ടെൻഡർ ചെയ്തിട്ടും ആരും എടുത്തില്ല. രണ്ടാമത്തെ ടെൻഡറിലാണ് ഇപ്പോഴത്തെ കോൺട്രാക്ടർ ഏറ്റെടുത്ത്. റീബിൽഡ് കേരള ഇനിഷ്യേറ്റീവ് എൽ.എസ്.ജി.ഡി വിഭാഗമാണ് റോഡ് പുനർനിർമാണ പ്രവൃത്തി നിർവഹിക്കുന്നത്. അഞ്ചു വർഷത്തെ പരിപാലന കാലാവധി ഉൾപ്പടെ 83,50,000 രൂപയാണ് റോഡിന്റെ നിർമാണ ചെലവ്. തോട്ടപ്പുഴശേരി പഞ്ചായത്തിന്റെ 9, 10 വാർഡുകളെ ബന്ധിപ്പിക്കുന്ന റോഡാണിത്. 1.054 കി.മീ നീളവും 3.75 മീ. വീതിയിലും ബി.സി നിലവാരത്തിലാണ് ടാറിംഗ് ചെയ്യുന്നത്.