 
ഏനാദിമംഗലം : ഏനാദിമംഗലം പഞ്ചായത്തിൽ മരണമടഞ്ഞവരുടെ പേരിൽ ക്ഷേമ പെൻഷൻ വിതരണം നടത്തി, വികസന പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് നഷ്ടപ്പെടുത്തി, ഗുണഭോക്തൃ ലിസ്റ്റ് ഇല്ലാതെ ആനുകൂല്യങ്ങൾ നൽകി തുടങ്ങി ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ സംസ്ഥാന ഓഡിറ്റ് വിഭാഗം കണ്ടെത്തിയ സാഹചര്യത്തിൽ കാരണക്കാരായ പഞ്ചായത്ത് ഭരണസമിതി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഏനാദിമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ:ഡി. ഭാനു ദേവൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി.ജനറൽ സെക്രട്ടറി ഹരികുമാർ പൂതങ്കര അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി റെജി പൂവത്തൂർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് സജി മാരൂർ, ജില്ലാ പഞ്ചായത്ത് അംഗം വി. ടി.അജോമോൻ, കോശി ജോർജ്, ജെ.വേണുഗോപാല പിള്ള, ബിനോയ് രാജു, സുനിൽ മണ്ണാറ്റൂർ, എസ്.സജിത, അനൂപ് വേങ്ങവിളയിൽ, സജി റോയ്, ജെ.പ്രകാശ്, ലിജ മാത്യു, മിനി മനോഹരൻ, ജീന ഷിബു, അജീഷ് ചായലോട്, ഷീല, മിനി പ്രസാദ് എന്നിവർ സംസാരിച്ചു.