suresh
കല്ലറക്കടവിൽ ആരംഭിച്ച നീലാംബരി അയൽക്കൂട്ടത്തിന്റെ ഉദ്ഘാടനം കൗൺസിലർ എ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: നഗരസഭ 25-ാം വാർഡിലെ കല്ലറക്കടവിൽ പുതുതായി രൂപീകരിച്ച നീലാംബരി അയൽകൂട്ടത്തിന്റെയും ലഹരി വിരുദ്ധ സെമിനാറിന്റെയും ഉദ്ഘാടനം ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.എ.സുരേഷ് കുമാർ നിർവഹിച്ചു. ലഹരിക്കെതിരെ ബോധവൽക്കരണത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും ലഘുലേഖകൾ നൽകും. അയൽക്കൂട്ടത്തിന്റെ നേതൃത്വത്തിൽ ഇതിനായി ജാഗ്രതാ സമതിയും രൂപീകരിക്കും. വാർഡ് കൗൺസിലർ ഷീന രാജേഷ് അദ്ധ്യക്ഷത വഹിച്ചു. എൻ.യു.എം.എൽ കോർഡിനേറ്റർ ജയ ഗോപി, സി.ഡി.എസ് അംഗം രാജി പുതിയത്ത്, അയൽകൂട്ടം പ്രസിഡന്റ് അമുദാ ആർ നായർ, സെക്രട്ടറി അജീന സുനീൽ എന്നിവർ പ്രസംഗിച്ചു.