1
കൊറ്റനാട് ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷിക്കാർക്കായിനടന്ന കലാകായികോത്സവം മഴവില്ല് 2022 മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്യുന്നു

മല്ലപ്പള്ളി : കൊറ്റനാട് പഞ്ചായത്തും സാമൂഹ്യക്ഷേമ വകുപ്പും ചേർന്നു സംഘടിപ്പിച്ച ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള കലാകായികോത്സവം "മഴവില്ല് 2022 " മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് പി.സാം അദ്ധ്യക്ഷത വഹിച്ചു. തങ്കമ്മ ജേർജ്ജ്, രാജേഷ് ഡി.നായർ, ഉഷ സുരേന്ദ്രനാഥ്, റോബി ഏബ്രഹാം, ഇന്ദു എം.നായർ, രാജേഷ് കുമാർ, ഉഷാ ഗോപി ,ബിനോജ് കുമാർ, ബിന്ദുസജി, സനൽകുമാർ,വിജിത വി.വി, താര. ഒ.എസ്, ജാസ്മിൻ.കെ തുടങ്ങിയവർ പ്രസംഗിച്ചു.