 
തിരുവല്ല: എം.ജി.സോമൻ ഫൗണ്ടേഷൻ നടത്തിയ ദ്വിദിന നാടക കളരി സമാപിച്ചു. സമാപന സഭ സംവിധായകൻ കവിയൂർ ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകളും അദ്ദേഹം വിതരണം ചെയ്തു. മാർത്തോമ്മ കോളേജ് പ്രിൻസിപ്പൽ ഡോ.വർഗീസ് മാത്യു അദ്ധ്യക്ഷനായി.കൈലാസ് കുറുപ്പ്, വർഗീസ് വർഗീസ്, എസ്.ഡി.വേണുകുമാർ, ഷിബു തേന്മഠം, സജീവ് നമ്പിയത്ത്, പ്രൊഫ.സി.എ.വർഗീസ് എന്നിവർ പ്രസംഗിച്ചു. ക്യാമ്പ് അംഗങ്ങളായ തോമസ് വർഗീസ്, നിമിഷ ഹെലൻ, ഗോകുൽ ബിജുരാജ് എന്നിവർ അനുഭവങ്ങൾ പങ്കിട്ടു.