sn

പത്തനംതിട്ട : പത്തനംതിട്ട പ്രസ് ക്ലബ്ബ്, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ, കോന്നി എസ്.എൻ പബ്ലിക് സ്‌കൂൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോകകപ്പ് ഫുട്‌ബാൾ ക്വിസ് മത്സരം നടത്തി. കോന്നി എസ്.എൻ പബ്ലിക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന മത്സരം കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.എൻ പബ്ലിക് സ്‌കൂൾ മാനേജർ കെ.പത്മകുമാർ മുഖ്യപ്രഭാഷണം നടത്തി. സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം കെ.ടി.ചാക്കോ, പ്രസ് ക്ലബ്ബ് സെക്രട്ടറി എ.ബിജു, മത്സര കോ ഓർഡിനേറ്റർ ലെവിൻ കെ.വിജയൻ, ജില്ലാ കായിക ഓഫീസർ ജഗദീഷ് കൃഷ്ണ, മാദ്ധ്യമ പ്രവർത്തകൻ ബിദിൻദാസ് എന്നിവർ പ്രസംഗിച്ചു. അടൂർ മൗണ്ട്‌സിയോൺ കോളേജ് അസി.പ്രൊഫ. ജോമി ലിനു ക്വിസ് മാസ്റ്റർ ആയിരുന്നു. ആകെ 13 സ്‌കൂൾ ടീമുകൾ പങ്കെടുത്ത മത്സരം രണ്ട് റൗണ്ടുകളായാണ് നടന്നത്. ആദ്യ റൗണ്ട് (എഴുത്ത് പരീക്ഷ) വിജയിച്ച ആറ് ടീമുകളാണ് ഫൈനൽ റൗണ്ടിലേക്ക് തെരഞ്ഞടുക്കപ്പെട്ടത്. അദ്വൈത്, അനുകുമാർ, ഗോവർദ്ധൻ ഭഗത് എന്നിവരടങ്ങിയ പത്തനംതിട്ട കാതോലിക്കറ്റ് ഹയർ സെക്കൻഡറി സ്‌കൂൾ ടീം ഒന്നാംസ്ഥാനം നേടി. സിദ്ധാർത്ഥ്, ജയന്ത്, വിഗ്‌നേഷ് എസ്.കുമാർ (കോന്നി എസ്.എൻ പബ്ലിക് സ്‌കൂൾ) ടീം രണ്ടാമതും അൽത്താഫ് റെജി, മാത്യൂ പൗവ്വത്ത് (കോന്നി എസ്.എൻ പബ്ലിക് സ്‌കൂൾ) ടീം മൂന്നാം സ്ഥാനവും നേടി. കോന്നി റിപ്പബ്ലിക് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ, വെൺകുറിഞ്ഞി എസ്.എൻ.ഡി.പി ഹയർസെക്കൻഡറി സ്‌കൂൾ, പ്രമാടം നേതാജി ഹയർസെക്കൻഡറി സ്‌കൂൾ എന്നിവർ പ്രോത്സാഹന സമ്മാനം നേടി.