 
തിരുവല്ല: ശ്രീനാരായണഗുരുവിന്റെ 1914ലെ ചാത്തങ്കരി സന്ദർശനം പുസ്തകമാക്കിയ ശിവാനന്ദൻ മൂത്തകുന്നേലിനെ ചാത്തങ്കരി മണ്ണങ്കര ശ്രീഭദ്രകാളി ക്ഷേത്രകമ്മിറ്റി സെക്രട്ടറി സന്തോഷ് കുമാർ പൊന്നാടയണിയിച്ച് ആദരിച്ചു. യോഗത്തിൽ ക്ഷേത്രതന്ത്രി വി.ടി.ആർ.ശർമ്മ അനുഗ്രഹപ്രഭാഷണം നടത്തി. കമ്മിറ്റിയംഗങ്ങളായ മനോജ്,വി.ആർ.പ്രകാശ്, സത്യൻ കെ.കെ, ലളിതാ സുനിൽ,രാജമ്മ ചന്ദ്രൻ,ഹരിദാസ്, ക്ഷേത്ര മേൽശാന്തി അശോകൻ പ്രഭു എന്നിവർ പ്രസംഗിച്ചു.