ശബരിമല : ശബരിമലയിൽ അരവണ വിതരണം തടസപ്പെടില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ പറഞ്ഞു. നിലവിൽ 20 ദിവസത്തേക്കുള്ള കണ്ടെയ്നറുകൾ സ്റ്റോക്കുണ്ട്. കൂടുതൽ കണ്ടെയ്നറുകൾ എത്തിക്കാൻ കരാർ കമ്പനിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഇതിന് തയ്യാറായില്ലെങ്കിൽ തുടർ നടപടി സ്വീകരിക്കുകയും ബഥൽ സംവിധാനം ആലോചിക്കുകയും ചെയ്യും.