distri
എ.ഐ.വൈ.എഫ് തിരുവല്ല ടൗൺ മേഖല കമ്മിറ്റി സംഘടിപ്പിച്ച പച്ചക്കറി തൈകളുടെ വിതരണ ഉത്ഘാടനം മണ്ഡലം പ്രസിഡന്റ് അനീഷ് സുകുമാരൻ പുതുച്ചിറ നിർവഹിക്കുന്നു

തിരുവല്ല: എ.ഐ.വൈ.എഫ് തിരുവല്ല ടൗൺ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അത്യുത്പാദന ശേഷിയുള്ള പച്ചക്കറി തൈകളുടെ യൂണിറ്റ്തല വിതരണ ഉദ്ഘാടനം മണ്ഡലം പ്രസിഡന്റ് അനീഷ് സുകുമാരൻ പുതുച്ചിറ നിർവഹിച്ചു. സി.പി.ഐ പുതുച്ചിറ ബ്രാഞ്ച് സെക്രട്ടറി കെ.കെ.ചെല്ലപ്പൻ, മേഖല സെക്രട്ടറി വിഷ്ണു ഭാസ്കർ, കമ്മിറ്റിയംഗങ്ങളായ ശ്രീവൽസ്‌ തമ്പി, ലിജു വർഗീസ്, ബിൻസൺ ജോർജ്, യൂണിറ്റ് സെക്രട്ടറി അജീഷ്കുമാർ, കമ്മിറ്റിയംഗം ദീപു പ്രസന്നൻ എന്നിവർ നേതൃത്വം നൽകി.