ശബരി​മല: മണ്ഡല മകരവി​ളക്ക് തീർത്ഥാടനം ആദ്യ പത്തുദി​വസം പി​ന്നി​ട്ടപ്പോൾ ശബരി​മലയി​ലെ വരുമാനം 52 കോടി രൂപ കവിഞ്ഞു. അരവണ വിൽപ്പനയിലൂടെ 23.57 കോടി രൂപയും അപ്പം വിൽപ്പനയിലൂടെ 2.58 കോടി രൂപയും കണി​ക്കയായി 12.73 കോടിരൂപയും മുറിവാടകയായി​ 48.84 ലക്ഷം രൂപയും നെയ്യഭി​ഷേകം ഇനത്തി​ൽ 31 ലക്ഷം രൂപയും ഉൾപ്പടെ 52, 85,56,840 രൂപയാണ് ആദ്യ പത്തു ദി​വസത്തെ വരുമാനമെന്ന് ദേവസ്വം ബോർഡ് പ്രസി​ഡന്റ് അഡ്വ. കെ. അനന്തഗോപൻ പറഞ്ഞു.