ambulance
സേവാഭാരതി പെരിങ്ങര സമിതിയുടെ പ്രതീക്ഷ പെയിൻ ആന്റ് പാലിയേറ്റീവ് കെയറിന്റെ പുതിയ ആംബുലൻസ് നാക്കട മിഷൻ ആശുപത്രി ചീഫ് ഡോ.എ.ജെ ജോൺ ഫ്ളാഗ് ഓഫ് ചെയ്യുന്നു

തിരുവല്ല: സേവാഭാരതി പെരിങ്ങര സമിതിയുടെ പ്രതീക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ പുതിയ ആംബുലൻസ് നാടിനു സമർപ്പിച്ചു. നാക്കട മിഷൻ ആശുപത്രി ചീഫ് ഡോ.എ.ജെ ജോൺ വാഹനം ഫ്ളാഗ് ഓഫ് ചെയ്തു. സേവാഭാരതി പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് ജി.മനോജ് അദ്ധ്യക്ഷനായി. സേവാഭാരതി ജില്ലാ ജനറൽസെക്രട്ടറി സന്തോഷ് സേവ മുഖ്യസന്ദേശം നൽകി. രാഷ്ടീയസ്വയം സേവകസംഘം നിരണം ഖണ്ഡ് സംഘചാലക് ബി.മഹേഷ് കുമാർ, പഞ്ചായത്ത് അംഗങ്ങളായ സനിൽകുമാരി,ചന്ദ്രു എസ്.കുമാർ,അശ്വതി രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.സേവാഭാരതി ഭാരവാഹികളായ ത്രിലോക്, ജി.ബിനു,സന്തോഷ്, അനിഷ്, സൂരജ്, ജിനു,അഖിലേഷ്, പ്രശാന്ത്, വേണുഗോപാൽ, മനോജ് വെട്ടിക്കൽ, പ്രവീൺ,അനിഷ് എന്നിവർ നേതൃത്വം നൽകി.