കോന്നിതാഴം : ഡി.വൈ.എഫ്.ഐ കോന്നി താഴം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് രക്തസാക്ഷി ദിനചാരണത്തിന്റെ ഭാഗമായി അട്ടച്ചാക്കൽ ഈസ്റ്റ് ജംഗ്ഷനിൽ അഹല്യ കണ്ണശുപത്രിയുടെ സഹകരണത്തോടെ നടന്ന മെഡിക്കൽ ക്യാമ്പ് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം എം.അനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. അഹല്യ ഹോസ്പിറ്റലിലെ നേത്രരോഗ വിഭാഗം ഡോക്ടർ അക്ഷയ് നേതൃത്വം നൽകി. ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി വിപിൻ വേണു, യൂണിറ്റ് സെക്രട്ടറി അഭിലാഷ് മനോജ്‌, പ്രസിഡന്റ് പ്രിയ ഡേവിഡ് , ബ്രാഞ്ച് സെക്രട്ടറി ആന്റണി മണ്ണിൽ എന്നിവർ നേതൃത്വം നൽകി