പന്തളം: സഹകരണ വകുപ്പിലൂടെ കേരള സർക്കാർ നടപ്പിലാക്കിയ അംഗ സമാശ്വാസ പദ്ധതി പ്രകാരം തട്ടയിൽ സർവീസ് സഹകരണ ബാങ്കിന് ലഭിച്ച സഹായ നിധി വിതരണത്തിന്റെ ഉദ്ഘാടനം പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ.വി. കേശവക്കുറുപ്പ്, വാർഡ് മെമ്പർ എൻ. കെ. ശ്രീകുമാർ,സെക്രട്ടറി ശ്രീദേവി തുടങ്ങിയവർ പങ്കെടുത്തു.