പന്തളം: എം.എൻ കേരള രാഷ്ട്രീയത്തിലെ നന്മമുഖമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു.38-ാമത് എം.എൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അടിത്തറ കെട്ടിപ്പൊക്കുന്നതിൽ നിർണായക പങ്കുവഹിച്ച എം.എൻ ലക്ഷംവീട് പദ്ധതിയിലൂടെ സാധാരണക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിച്ച വേറിട്ട വ്യക്തിത്വമായിരുന്നു എന്നും ചിറ്റയം കൂട്ടിച്ചേർത്തു.സി.പി.ഐ പന്തളം മണ്ഡലം സെക്രട്ടറി ജി.ബൈജു അദ്ധ്യക്ഷനായിരുന്നു. എ. ഐ.വൈ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ആർ.ജയൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഡി.സജി, ജില്ലാ കമ്മിറ്റ അംഗം കെ.മണികുട്ടൻ,അരുൺ കെ.എസ് മണ്ണടി, രേഖാ അനിൽ, പത്മിനിയമ്മ, ഗിരിജ ടീച്ചർ, അജിത്ത് ആർ.പിള്ള , വി.എം മധു, പ്രൊഫ. തുമ്പമൺ രവി, കെ.സി സരസൻ, എസ്.അജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.