29-kadammanitta
ദേശത്തുടി സാംസ്‌കാരിക സമന്വയം ഒരുക്കിയ 'പ്രൊഫ. കടമ്മനിട്ട വാസുദേവൻ പിള്ള ​ പടേനിയിലെ രൗദ്രസങ്കീർത്തനം ' എന്ന ഡോക്യുമെന്ററിയുടെ പ്രകാശനം കവി ഗിരിഷ് പുലിയൂർ നിർവ്വഹിക്കുന്നു

പത്തനംതിട്ട: പടേനിക്കളത്തിൽ അമ്പതാണ്ട് പൂർത്തിയാക്കിയ കടമ്മനിട്ട വാസുദേവൻ പിള്ള അനുഷ്ഠാന കലയെ ലോകത്തിനു മുന്നിൽ സമർപ്പിച്ച ആചാര്യനാണെന്ന് കവി ഗിരീഷ് പുലിയൂർ പറഞ്ഞു ദേശത്തുടി സാംസ്‌കാരിക സമന്വയം ഒരുക്കിയ 'പ്രൊഫ. കടമ്മനിട്ട വാസുദേവൻ പിള്ള ​ പടേനിയിലെ രൗദ്രസങ്കീർത്തനം ' എന്ന ഡോക്യുമെന്ററിയുടെ പ്രകാശന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വി.കെ. പുരുഷോത്തമൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സാമുവേൽ മാർ
ഐറേനിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ ഭാഷണം നടത്തി. തിരക്കഥാകൃത്ത് വള്ളിക്കോട് വിക്രമൻ ഡോക്യുമെന്ററി പ്രകാശനം നിർവഹിച്ചു.
ഫോക് ലോർ അക്കാഡമി മുൻ ചെയർമാൻ സി.ജെ. കുട്ടപ്പൻ കടമ്മനിട്ട വാസുദേവൻ പിള്ളയ്ക്ക് ആദരമർപ്പിച്ചു.

എഴുപതിന്റെ നിറവിലെത്തിയ സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത, പൊതുപ്രവർത്തനത്തിൽ നാല് പതിറ്റാണ്ട് പൂർത്തിയാക്കിയ വി.കെ. പുരുഷോത്തമൻ പിള്ള , ഫോക് ലോർ അക്കാഡമിയംഗമായി നിയമിതനായ അഡ്വ. സുരേഷ് സോമ എന്നിവരെ ആദരിച്ചു.

അഡ്വ. ജോൺസൺ വിളവിനാൽ , അഡ്വ.കെ.ഹരിദാസ് ,സജയൻ ഓമല്ലൂർ എന്നിവർ സംസാരിച്ചു.

കടമ്മനിട്ട ഗോത്രകലാ കളരിയുടെ തപ്പുമേളവും അരങ്ങേറി. അനിൽ വള്ളിക്കോട് സ്വാഗതവും മഹേഷ് കടമ്മനിട്ട നന്ദിയും പറഞ്ഞു.

വിനോദ് ഇളകൊള്ളൂർ, ഉണ്ണികൃഷ്ണൻ പൂഴിക്കാട്, ആർ. കലാധരൻ , രാധാകൃഷ്ണൻ ഐക്കാട്ട്, രാജേഷ് ഓമല്ലൂർ, എൻ.ജി. ഷമിൾ കുമാർ ,ജി.ശ്രീരഞ്ജു, ആശ വി. നായർ , എന്നിവർ നേതൃത്വം നൽകി.

തുടർന്ന് ഡോക്യുമെന്ററിയുടെ പ്രദർശനം നടന്നു.