 
അടൂർ: നഗരസഭ കുടുംബശ്രീ സി.ഡി.എസ് ജൻഡർ റിസോഴ്‌സ് സെന്റർ ഉദ്ഘാടനം നഗരസഭ ചെയർമാൻ ഡി.സജി നിർവഹിച്ചു. സമൂഹത്തിൽ സാധാരണ സ്ത്രീകൾ നിരവധിയായ ശാരീരിക മാനസിക പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുണ്ടെന്നെന്നും ജി.ആർ.സി പ്രവർത്തനങ്ങൾ മാതൃകാപരമായി മാറണമെന്നും സെന്ററിനുള്ള സ്ഥലപരിമിതി പുതിയ കെട്ടിടനിർമാണം പൂർത്തീകരിക്കുന്ന മുറയ്ക്കു പരിഹരിക്കുമെന്നും ചെയർമാൻ പറഞ്ഞു.സി.ഡി.എസ് ചെയർപേഴ്‌സൺ വത്സലകുമാരി അദ്ധ്യക്ഷത വഹിച്ചു.സാമൂഹ്യവികസന ഉപസമിതി കൺവീനർ തുളസി സുരേഷ് സ്വാഗതം ആശംസിച്ചു. നഗരസഭ വൈസ് ചെയർപേഴ്‌സൺ ദിവ്യ റെജി മുഹമ്മദ്, ർബീന ബാബു,ഗോപാലൻ, സുധ പദ്മകുമാർ, അനു വസന്തൻ, മെമ്പർ സെക്രട്ടറി ഗീത, എൻ.യു.എൽ.എം.സിറ്റി മിഷൻ മാനേജർ സുനിത, സ്‌നേഹിത സ്റ്റാഫ് ഗായത്രീദേവി, കമ്മ്യൂണിറ്റി ഓർഗനൈസർ നിഷിത, കമ്മ്യൂണിറ്റി കൗൺസിലർ സി.ഉഷാകുമാരി, വിജിലന്റ് ഗ്രൂപ്പ് കൺവീനർ അഡ്വ.സന്ദീപ് രാജ് എന്നിവർ സംസാരിച്ചു.സി.ഡി.എസ് അംഗങ്ങൾ, വിജിലന്റ് ഗ്രൂപ്പ് ജോയിന്റ് കൺവീനർ അഡ്വ. പ്രദീപ്കുമാർ, സി.ഡി.എസ് അക്കൗണ്ടന്റ് വിദ്യ എന്നിവർ പങ്കെടുത്തു.