ഇലവുംതിട്ട: എസ്.എൻ.ഡി.പി യോഗം 76ാം നമ്പർ ശാഖാ യോഗത്തിന്റെയും മൂലൂർ സ്മാരക സമിതിയുടെയും ശ്രീനാരായണ ധർമ്മമീമാംസ പരിഷത്തിന്റെയും ആഭിമുഖ്യത്തിൽ ശിവഗിരി തീർത്ഥാടന നവതി ആഘോഷങ്ങളോട‌് അനുബന്ധിച്ച് വിദ്യാഭ്യാസം എന്ന വിഷയത്തിൽ സെമിനാർ നടത്തി. വിദ്യാഭ്യാസ വിചക്ഷണൻ ഡോ. കെ.ജെ സുരേഷ് ക്ളാസെടുത്തു. ശാഖാ പ്രസിഡന്റ് കെ.ജി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മൂലൂർ സ്മാരക സമിതി പ്രസിഡന്റ് കെ.സി.രാജഗോപാലൻ, സെക്രട്ടറി പ്രൊഫ. ഡി. പ്രസാദ്, സ്വാഗത സംഘം പ്രസിഡന്റ് പിങ്കി ശ്രീധർ, ജനറൽ കൺവീനർ പി.ശ്രീകുമാർ, ശാഖാ സെക്രട്ടറി വി. പ്രമജകുമാർ എന്നിവർ പ്രസംഗിച്ചു.